Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mothers Receive

Ernakulam

പി​റ​വ​ത്ത് ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി അ​മ്മ​മാ​ർ

പി​റ​വം: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​റ​വം രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ന്ന അ​മ്മ​യോ​ടൊ​പ്പം പ​രി​പാ​ടി ജോ​സ് കെ. ​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​മ്മ​മാ​രെ ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ​യു​ള്ള ശ്രേ​ഷ്ഠ​ത ഭൂ​മി​യി​ൽ മ​റ്റൊ​ന്നി​ലൂ​ടെ​യും ല​ഭി​ക്കി​ല്ലെ​ന്നും പ​ല​യി​ട​ങ്ങ​ളി​ലും അ​മ്മ​മാ​രെ അ​ക​റ്റി നി​ർ​ത്തു​ന്ന കാ​ഴ്ച കാ​ണേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നും അ​മ്മ​മാ​രെ ചേ​ർ​ത്തു​പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 14 വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​മ്മ​യോ​ടൊ​പ്പം പ​രി​പാ​ടി, നി​ർ​ധ​ന​രാ​യ അ​മ്മ​മാ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​ണി​ത്. പു​തു​വ​സ്ത്ര​ങ്ങ​ൾ, ധാ​ന്യ കി​റ്റ്, നാ​ഗാ​ർ​ജു​ന​യു​ടെ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കി​റ്റ്, സ​ഹാ​യ ധ​നം എ​ന്നി​വ​യും, സ്നേ​ഹ​വി​രു​ന്നും ന​ൽ​കി​യ ശേ​ഷ​മാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.

ക​മ്പാ​നി​യ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫോ​മ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്മ​മാ​ർ​ക്കു​ള്ള കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം സാ​ജ​ൻ വ​ർ​ഗീ​സും, മി​നി സാ​ജ​നും ചേ​ർ​ന്ന നി​ർ​വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഭ​ക്ഷ്യ​സു​ര​ക്ഷാ അം​ഗം കെ.​എ​ൻ. സു​ഗ​ത​ൻ, മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. സ​ലിം, കൈ​ര​ളി ടി​വി ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പു​റം, മു​ൻ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ജൂ​ലി സാ​ബു, ഏ​ലി​യാ​മ്മ ഫി​ലി​പ്പ്, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ബി എ​ൻ. ഏ​ലി​യാ​സ്, റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​സി. പീ​റ്റ​ർ, നാ​ഗാ​ർ​ജു​ന ഏ​രി​യ സെ​യി​ൽ​സ് മാ​നേ​ജ​ർ കെ.​വി. സ​ന്തോ​ഷ് കു​മാ​ർ, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ടി. പൗ​ലോ​സ്, ഫോ​മ ഭാ​ര​വാ​ഹി​ക​ളാ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ ജോ​ർ​ജ് പാ​ല​ക്ക​ലോ​ടി, ഫോ​മ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പീ​റ്റ​ർ കു​ള​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലു മാ​ത്യു പു​ന്നൂ​സ്, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ബി​ൻ കു​മാ​ര​ൻ, മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നും രാ​ജീ​വ് ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​മാ​നു​മാ​യ സാ​ബു കെ. ​ജേ​ക്ക​ബ്, ഫോ​മ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up